query_builder Thu 24 Mar 2022 4:29 am
visibility 499

ചെറുതോണി : വാത്തിക്കുടി പഞ്ചായത്തിൽ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിലുള്ള ചർച്ചയും വോട്ടെടുപ്പും ഇന്നു നടക്കും. യുഡിഎഫ് പാനലിൽ ജയിച്ചു പ്രസിഡന്റായ സിന്ധു ജോസ് ഒരു വർഷത്തിനു ശേഷം കൂറു മാറി എൽഡിഎഫിനൊപ്പം ചേർന്ന് പഞ്ചായത്ത് ഭരണം നില നിർത്തിയിരുന്നു. തുടർന്നാണ് യു ഡിഎഫ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്.
സിന്ധു ജോസ് മുന്നണി ധാരണപ്രകാരം ഒരു വർഷത്തിനു ശേഷം പ്രസിഡന്റ് പദവി ഒഴിഞ്ഞു നൽകണമെന്നായിരുന്നു ധാരണ. ഇതിനു വിരുദ്ധമായി ഇവർ എൽഡിഎഫിനൊപ്പം ചേർന്നു പ്രസിഡന്റ് സ്ഥാനം നിലനിർ ത്തുകയായിരുന്നു. അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പിൽ കേരള കോൺഗ്രസ് സിന്ധു ജോസിനു വിപ്പ് നൽകി ഒപ്പം നിർത്താനാകും ശ്രമിക്കുക. എന്നാൽ വിപ്പ് സ്വീകരിക്കാതിരിക്കാനുള്ള ശ്രമം എൽഡിഎഫും സിന്ധു ജോസും സ്വീകരിക്കും. നിലവിൽ 9 വീതമാ കക്ഷി നില. വിപ്പ് ലംഘി നിയമനടപടികൾ സ്വീകരിക്കാൻ കേരള കോൺഗ്രസും യുഡിഎ ഫും ഒരുങ്ങും.