കൃഷിക്കും ക്ഷീര വികസനത്തിനും മുന്തിയ പരിഗണന നൽകി കണിയാമ്പറ്റ 2022 - 23 ബജറ്റ്
REGIONAL
ജനങ്ങളുടെ ഭൗതികവും സംസ്കാരികവും ആത്മീയവുമായ സക്ഷാത്കാരത്തിന് ഉതകുന്ന തരത്തിലുള്ള ഒരു വികസനമാണ് ഈ ബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
കൃഷിക്കും ക്ഷീരവികസനത്തിനും പരിഗണന നൽകുന്നതോടൊപ്പം ചെറുകിട വനിത സ്വയം തൊഴിൽ സംരംഭങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
ജനങ്ങളുടെ ഭൗതികവും സംസ്കാരികവും ആ ആത്മീയവുമായ സക്ഷാത്കാരത്തിന് ഉതകുന്ന തരത്തിലുള്ള ഒരു വികസനമാണ് ഈ ബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്.
ബജറ്റിൽ മുന്നിരിപ്പാടി 2185939 രൂപയും വരവുകളിൽ 558 194000 രൂപയും ഉൾപ്പെടെ ആകെ 56 0379939 രൂപയും വിവിധ മേഖലകളിലെ ചിലവുകളിലേക്കായി 558080000 രൂപയും കഴിച്ച് 22999 39 രൂപയും നീക്കിയിരുപ്പുണ്ട്.
പഞ്ചായത്ത് സുവർണ്ണ ജൂബിലി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ബജറ്റ് അവതരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം. പി. നജീബ് ബജറ്റ് അവതരിപ്പിച്ചു . സെകട്ടറി വി. ഉസ്മാൻ , അസിസ്റ്റന്റ് സെക്രട്ടറി അനീഷ് പോൾ തുടങ്ങിയവർ സംസാരിച്ചു.
Also read: യുക്രെയിൻ: ദുരിതത്തിന് ഒരു മാസം തികയുമ്പോൾ