news bank logo
Mumbai Online
5

Followers

query_builder Thu 24 Mar 2022 7:06 am

visibility 520

മുംബൈയിൽ പഴവർഗങ്ങൾക്ക് വില കുതിക്കുന്നു

പത്താം ക്ലാസ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്

മുംബൈ: ചൂട് കൂടിയതോടെ തണ്ണിമത്തൻ പോലുള്ള പഴങ്ങൾക്ക് ആവശ്യക്കാരും വർധിച്ചു. ഇതും വിലക്കയറ്റത്തിന് കാരണമായി. കിലോയ്ക്ക് 15 മുതൽ 18 രൂപ വരെ ലഭിച്ചിരുന്ന ജലസമൃദ്ധമായ പഴം ഇപ്പോൾ 25 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. മൂന്നോ നാലോ ഇരട്ടി ഡിമാൻഡ് വർധിക്കുന്നതായും ഇതുമൂലം വില വർധിച്ചതായും വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് മുംബൈയിലേക്ക് തണ്ണിമത്തൻ വരുന്നത്.നിലവിൽ തണ്ണിമത്തൻ 100 മുതൽ 150 വരെ ട്രക്കുകൾ വിപണിയിൽ എത്തുന്നുണ്ട്.വരും ദിവസങ്ങളിൽ വിതരണം വർധിക്കുമെന്നും മാസാവസാനത്തോടെ 200 ട്രക്കുവരെ എത്തുമെന്നും വ്യാപാരികൾ പറയുന്നു.


Also read: ഐപിഎൽ 2022; സ്റ്റേഡിയത്തിൽ 25 ശതമാനം കാണികളെ അനുവദിക്കും


നിലവിൽ ‘ഷുഗർ ബേബി’യും ‘നാംധാരി’ തണ്ണിമത്തനും വിപണിയിൽ എത്തുന്നുണ്ട്. 'ഷുഗർ ബേബി' എന്ന തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്അ. തുപോലെ, ഇത് മുന്തിരിയുടെ കാലമാണ്. 15 മുതൽ 20 വരെ വാഹനങ്ങളാണ് മുന്തിരി കയറ്റി വിപണിയിലെത്തുന്നത്. സാധാരണ മുന്തിരി 10 കിലോയ്ക്ക് 600 മുതൽ 800 രൂപ വരെ ലഭിക്കുമ്പോൾ കറുത്ത മുന്തിരിക്ക് 700 മുതൽ 900 രൂപ വരെ വിലയുണ്ട്.എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുന്തിരിയുടെ വരവ് കുറഞ്ഞു. കാർഷികോത്പന്നങ്ങളുടെ നിയന്ത്രണം എടുത്തുകളഞ്ഞതും കാലവർഷക്കെടുതിയിൽ ഉൽപ്പാദനം കുറഞ്ഞതുമാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward