query_builder Thu 24 Mar 2022 9:35 am
visibility 523
ആലംകോട്: ശുചിത്വത്തിന് പ്രാധാന്യം നൽകി കൊണ്ട് ആലംകോട് ഗ്രാമ പഞ്ചായത്ത് 2022 -23 വർഷത്തെ ബഡ്ജറ്റ് അവതരണം നടത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കൽ, പുതിയ പഞ്ചായത്ത് ഒഫീസ് നിർമാണം, ഇരട്ടവീടുകൾ ഒറ്റവീടാക്കൽ, ചങ്ങരംകുളം ടൗൺ സൗന്ദര്യ വത്ക്കരണം കൃഷിക്കും പാർപ്പിട ആവശ്യങ്ങൾക്കും ഊന്നൽ നൽകി കൊണ്ടും ആലംകോട് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബഹു. ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ഷഹീർ കെ വി അദ്ധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ ബജറ്റ് അവതരണം നടത്തി. 20,3108089 വരവും 200330070 രൂപ ചിലവും 2778019 നീക്കി ബാക്കിയുമായുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ മുഹമ്മദ് ഷെരീഫ്, സി കെപ്രകാശൻ, ഷഹന നാസർ മെമ്പർമാരായ അബ്ദുൾ സലാം , മുഹമ്മദ് അഷ്റഫ്, അബ്ദുൾ മജീദ്, സി കെ അഷ്റഫ് .സെക്രട്ടറി അനൂപ് .സി എൻ. എന്നിവർ സംസാരിച്ചു.
