ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

GENERAL

കുറ്റപത്രത്തെ കഥാസൃഷ്ടി എന്നാണ് ഖാലിദിന്റെ അഭിഭാഷകന്‍ വിശേഷിപ്പിച്ചത്.

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി Enlight News

ന്യൂഡല്‍ഹി: 2020ലെ കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ജാമ്യാപേക്ഷയില്‍ തിരുത്തലുണ്ടെന്ന് ജഡ്ജി പറഞ്ഞതിനാല്‍ മൂന്നാം തവണയും ജാമ്യാപേക്ഷയില്‍ ഉത്തരവ് കോടതി മാറ്റിവെച്ചിരുന്നു. അതേസമയം തനിക്കെതിരായ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് തെളിവില്ലെന്ന് വാദത്തിനിടെ പ്രതി കോടതിയെ അറിയിച്ചു. കുറ്റപത്രത്തെ കഥാസൃഷ്ടി എന്നാണ് ഖാലിദിന്റെ അഭിഭാഷകന്‍ വിശേഷിപ്പിച്ചത്. ഖാലിദ് നടത്തിയ പ്രസംഗം ഗാന്ധിയെക്കുറിച്ചും സൗഹാര്‍ദ്ദത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചുമുള്ളതാണെന്നും കുറ്റകരമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദമുഖം ഉയര്‍ത്തി. 53 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്‍മാര്‍ എന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനും മറ്റ് നിരവധി പേര്‍ക്കുമെതിരെ തീവ്രവാദ വിരുദ്ധ നിയമം യുഎപിഎ പ്രകാരം കേസെടുത്തിട്ടുള്ളത്.