query_builder Thu 24 Mar 2022 8:16 am
visibility 507

സലാല(ഒമാൻ): ആലപ്പുഴ കായംകുളം കരിയിലംകുളങ്ങര സ്വദേശി വിജയന്റെ മകൻ അജീഷിനെ (37) ദുകത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനീയറായിരുന്നു. കഴിഞ്ഞ നാല് വർഷമായി സലാല സനായിയ്യയിൽ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളായി ദുകത്താണുണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മാതാവ്: മോളമ്മ, ഭാര്യ: യോഗിത (നഴ്സ്), മകൻ അഭിനേവ് (ആറ്), സഹോദരി: ദീപ. ജേഷ്ഠൻ നേരത്തെ മരണപ്പെട്ടിരുന്നു. കുടുബം കുറച്ച് നാൾ സലാലയിൽ ഉണ്ടായിരുന്നു നഴ്സായ ഭാര്യ സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു. മുന്ന് ദിവസം മുമ്പാണ് ഇവർ ജോലിക്കായി സൗദിയിലേക്ക് പോയത്. മ്യതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.