മാര്‍ച്ചില്‍ സംഘര്‍ഷം

DISTRICT

പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മാര്‍ച്ചില്‍ സംഘര്‍ഷം Enlight News

തൃശൂർ : കെ - റെയില്‍ വിഷയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘരഷത്തിൽ കലാശിച്ചു.പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇതിനിടെ കളക്‌ട്രേറ്റ് വളപ്പിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടയുകയും ,മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തിവീശുകയും ചെയ്തു.ലാത്തി പ്രയോഗത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.സംഘർഷത്തിന് ഇടയിലും  കളക്‌ട്രേറ്റ് വളപ്പിൽ പ്രതീകാത്മകമായി പ്രവര്‍ത്തകര്‍ കല്ലിടുകയും പോലീസ് കല്ല് എടുത്തുമാററുകയും ചെയ്തു.പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് DCC പ്രസിഡൻ്റ് ജോസ് വള്ളൂരിൻ്റെ നേതൃത്വത്തിൽ പ്രവര്ത്തകര് വെസ്റ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.