query_builder Thu 24 Mar 2022 9:51 am
visibility 502
കൊച്ചി :ചെറുകിട-ഇടത്തരം ബിസിനസ്സുകൾക്കായി കുറഞ്ഞ ചെലവിലുള്ള ഇൻഡസ്ട്രിയിലെ ആദ്യ ലേസർ ജെറ്റ് ടാങ്ക് പ്രിന്റർ പോർട്ട്ഫോളിയോ എച്ച് പി പുറത്തിറക്കി.അത്യാധുനിക പ്രിന്റിംഗ് സാങ്കേതികവിദ്യയാണിതിൽ ഉപയോഗിച്ചിരിക്കുന്നത്. ഗുണമേന്മയുള്ള ലേസർ പ്രിന്റിംഗ്, മൾട്ടി പേജ് ഡോക്യുമെന്റുകളിലൂടെ ഓട്ടോമാറ്റിക് ടു സൈഡഡ് സ്പീഡ് പ്രിന്റിംഗ്, എച്ച്പി സ്മാർട്ട് ആപ്പ് വഴിയുള്ള നൂതന സ്‌കാനിംഗ് ഫീച്ചറുകൾ, 15 സെക്കൻഡ് ടോണർ റീഫിൽ, അൾട്രാ ഹൈ യീൽഡ് ഒറിജിനൽ എച്ച്പി ടോണർകിറ്റ് എന്നിവയാണ് ഫീച്ചറുകൾ. മുൻകൂട്ടി നിറച്ച ഒറിജിനൽ എച്ച്പി ടോണർ ഉപയോഗിച്ച് 5000 പേജുകൾവരെ പ്രിന്റ്‌ചെയ്യാം .ലേസർ ജെറ്റ് ടാങ്ക് 1005 സീരിസ് പ്രിന്ററിനു 23,695 രൂപ, 1020 സീരിസിനു 15,963 രൂപ 2606 സീരിസിനു 29,558 രൂപയുമാണ് വിലകൾ
പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും ചെറുകിട, ഇടത്തരം കമ്പനികളെ സഹായിക്കാൻ എച്ച്പിയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.എച്ച് പിയുടെ പുതിയ ലേസർജെറ്റ് ടാങ്ക് സാങ്കേതികവിദ്യ, തടസ്സങ്ങളില്ലാത്ത ഉപയോക്തൃ അനുഭവത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. പുതിയ ഫീച്ചറുകൾ കാര്യക്ഷമമായ അച്ചടി അനുഭവം വാഗ്ദാനം ചെയ്യുമെന്നു എച്ച്പി ഇന്ത്യയുടെ പ്രിന്റിംഗ് സിസ്റ്റംസ് സീനിയർ ഡയറക്ടർ സുനീഷ് രാഘവൻ പറഞ്ഞു.