അഴുത ബ്ലോക്ക് പഞ്ചായത്തിൽ അൻപത്തിയേഴ് ലക്ഷം രൂപയുടെ മിച്ചബജറ്റ് അവതരിപ്പിച്ചു.

YOUR NEWS

ജന്റർ ബജറ്റിൽ എൺപതി ഒന്ന് കോടി നാല്പത്തി എണ്ണായിരത്തി അഞ്ഞൂറ്റി ഇരുപത്തി ഏഴ് രൂപ വരവും എൺപത് കോടി നാല്പത്തിരണ്ട് ലക്ഷത്തി എൺപത്തയ്യായിരത്തി അഞൂററി ഇരുപത്തി ഏഴ് രൂപ ചിലവും അൻപത്തി ഏഴ് ലക്ഷത്തി അറുപത്തിമൂവായിരം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സജിനി ജയകുമാർ അവതരിപ്പിച്ചു.

അഴുത ബ്ലോക്ക് പഞ്ചായത്തിൽ അൻപത്തിയേഴ് ലക്ഷം രൂപയുടെ മിച്ചബജറ്റ് അവതരിപ്പിച്ചു. Enlight News


പീരുമേട്: അഴുത ബ്ലോക്കിന്റെ 2022 - 23 വർഷത്തെ ജന്റർ ബജറ്റിൽ എൺപതി ഒന്ന് കോടി നാല്പത്തി എണ്ണായിരത്തി അഞ്ഞൂറ്റി ഇരുപത്തി ഏഴ് രൂപ വരവും എൺപത് കോടി നാല്പത്തിരണ്ട് ലക്ഷത്തി എൺപത്തയ്യായിരത്തി അഞൂററി ഇരുപത്തി ഏഴ് രൂപ ചിലവും അൻപത്തി ഏഴ് ലക്ഷത്തി അറുപത്തിമൂവായിരം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സജിനി ജയകുമാർ അവതരിപ്പിച്ചു.

അഴുത ബ്ലോക്ക് പഞ്ചായത്തിൽ 6പഞ്ചായത്തുകളിലായി 24 209 ജനറൽ 7032 പട്ടികജാതി 1389 പട്ടിക വർഗ്ഗ 13 ഭിന്നശേഷി കുടുംബങ്ങളുമാണുള്ളത്.

2021 - 22 സാമ്പത്തിക വർഷം പി എം എ വൈ പദ്ധതിയിലുൾപെടുത്തി ആറ് പഞ്ചായത്തുകളിലായി 202 വീട് നിർമിക്കാനാണ് അനുമതി ലഭിച്ചത് ഇതിൽ 103 വീടുകളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. 87 വീടുകളുടെ കൈവശാവകാശ രേഖകളുടെ തടസ്സം മൂലം നടപടികൾ വൈകുന്നു 2022 - 23 വർഷം 202വീടുകൾ നിർമിക്കാൻ അനുമതി ലഭിക്കുമെന്ന് പ്രതിക്ഷിച്ച് 6 കോടി രൂപ ഇതിനായി വകയിരുത്തി. 

ഏലപ്പാറ, കുമളി പീരുമേട്, വണ്ടി പെരിയാർ പഞ്ചയത്തുകളിലെ കുളം, ജലസംഭരണി, തോട് സംരക്ഷണം ചെക്ക്ഡാം എന്നിവയുടെ പ്രവൃത്തികൾക്കായി 143.54 ലക്ഷം രൂപ ചെലവഴിച്ചു. കൂടാതെ 39 ലക്ഷം രൂപ പി എസ് എം പദ്ധതികൾ നടപ്പിലാക്കി. 2022 - 23 വർഷം 50 ലക്ഷം രൂപ ഈ പദ്ധതിയിലേക്ക് ലഭിക്കുമെന്ന് കരുതുന്നു. ബ്ലോക്ക് പരിധിയിലെ കർഷക സ്വയ സഹായ സംഘങ്ങൾക്ക് ഉപകരണങ്ങൾ വാങ്ങി നൽകാൻ 20 ലക്ഷം രൂപ വകയിരുത്തി. കുടിവെള്ള ശുചിത്വ പദ്ധതികൾക്കായി ഒരു കോടി തൊണ്ണൂറ്റാറ് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ വകയിരുത്തി.

വണ്ടി പെരിയാർ സത്രത്തിൽ സ്ഥാപിക്കുന്ന ബ്ലോക്ക് ആർ ആർ എഫ് യൂണിറ്റിന്റെ പൂർത്തി കരണവും വാഗമൺ കോഹലമേട് വെറ്റിനറി ആനിമൽ യൂണിവേഴ്സിറ്റിയിലും മേഡേൺ മദർ ഫാമിലും ഗോ ബർദ്ധൻ ബയോഗ്യാസ് പ്ലാന്റ് പൂർത്തികരിക്കാൻ 70 ലക്ഷം രൂപ വകയിരുത്തി.

ബ്ലോക്ക് ഓഫീസ് ഭൂമിയിൽ 2 കോടി രൂപ മുടക്കിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോംപ്ലക്സ് പണിയും.

വണ്ടി പെരിയാർ സി എച്ച് സി യിൽ മുഴുവൻ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കും, കൂടാതെ സി എച്ച്സിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കും.

ബ്ലോക്ക് പരിധിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി സാനിട്ടറി നാപ്കിൻ, വെൻഡിഗ് മെഷീൻ വാങ്ങി നൽകാൻ പത്ത് ലക്ഷം രൂപ വകയിരുത്തി.

ബ്ലോക്ക് അധിന പ്രദേശത്ത് കളിസ്ഥലം നിർമിക്കാൻ ഇരുപത്തഞ്ച് ലക്ഷം രൂപ വകയിരുത്തി.

ഇന്ന് പീരുമേട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ബിഡിഒ ജോഷി ജോസഫ് അംഗങ്ങളായ സബിത ആന്റണി, ആർ ശെൽവത്തായ്, സ്മിത മോൾ , ലിസമ്മ ജെയിംസ്, കെ ആർ വിജയൻ, മാലതി, ഷാജി പൈനാടത്ത്, ശ്രുതി പ്രദീപ്, ഒ.വി. ജോസഫ് എന്നിവർ പങ്കെടുത്തു.