query_builder Thu 24 Mar 2022 10:49 am
visibility 502

പീരുമേട് : 2022 - 23 വർഷത്തിലേക്ക് 32 ലക്ഷം രൂപയുടെ മിച്ചബജറ്റ് വൈസ് പ്രസിഡന്റ് ലക്ഷമി ഹെലൻ അവതരിപ്പിച്ചു.
ഇരുപതി ഏഴ് കോടി ഏഴ് ലക്ഷത്തി മുപ്പത്തയ്യായിരത്തി എണ്ണൂറ് രൂപ വരവും ഇരുത്തി ആറ് കോടി എഴുപത്തഞ്ച് ലക്ഷത്തി ഇരുപത്തിനാലായിരത്തി അഞ്ഞൂറ്റി എൺപത് രൂപ ചിലവും മുപ്പത്തിരണ്ട് ലക്ഷത്തി പതിനൊന്നായിരത്തി ഇരുനൂറ്റി ഇരുപത് രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു അധ്യക്ഷത വഹിച്ചു. പീരുമേട് എം എൽ എ വാഴൂർ സോമൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.

സെക്രട്ടറി അനിൽകുമാർ , പഞ്ചായത്തംഗങ്ങളായ എൻ.സുകുമാരി , ഇ ചന്ദ്രൻ , ആരോഗ്യ മേരി, വെണ്ണില, സബീന മുഹമ്മദ്, ശോഭ, ഹരിഹരൻ, എൽസി , ബീന ജോസഫ് ,എ രാമൻ, അബ്രഹാം, എ ജെ തോമസ് എന്നിവർ പങ്കെടുത്തു.