query_builder Thu 24 Mar 2022 10:55 am
visibility 507
പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയിൽ 2014ൽ രൂപീകരിക്കപ്പെട്ട പെരുമ്പിയൻസ് വാട്സാപ്പ് കൂട്ടായ്മ ഇതിനോടകം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളടക്കം ഒട്ടേറെ മാതൃകപരമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ പ്രവർത്തിച്ചു വരികയാണെന്ന് സംഘാടകർ പയ്യന്നൂരിൽ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.

പെരുമ്പിയൻസിലെ വിദേശത്തും സ്വദേശത്തുമുള്ള അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹായത്തോടു കൂടിയാണ് പെരുമ്പിയൻസ് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നത്.
കോവിഡ് കാലത്ത് പൊതുജന ങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും പെരുമ്പിയൻസിന് സാധിച്ചു.
പെരുമ്പ മഹല്ല് ജമാഅത്ത് റിലീഫ് കമ്മറ്റിയുമായി സഹകരിച്ച് കഴിഞ്ഞ ഏഴ് കൊല്ലമായി പ്രദേശത്ത് നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ, സമൂഹത്തെ കാർന്ന് തിന്നുന്ന മദ്യത്തിനും മയകുമരുന്നിനുമെതിരെ നടത്തി വരുന്ന ക്യാമ്പയിൻ, ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രകൃതിയോടൊപ്പം എന്ന പദ്ധതി. കൂടാതെ പാവപ്പെട്ടവർക്കായുള്ള വീട് നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് തങ്ങൾ നടത്തി വരുന്നതെന്ന് സംഘാടകർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.
മാധ്യമ സമ്മേളനത്തിൽ കെ സി അൻസാരി, സി വി മുഹമ്മദലി, കെ പി അഷ്‌റഫ്, എൻ കെ സുൽഫിക്കർ, എം മുജീബ്, ഫാസിൽ സാലി എന്നിവർ സംബന്ധിച്ചു.