query_builder Thu 24 Mar 2022 11:22 am
visibility 507

പീരുമേട് ..സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ തോട്ട മേഖലയിൽ യാത്രാ ക്ലേശം രൂക്ഷമായി. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കുമളിയിൽ നിന്നും വിവിധ തോട്ട മേഖലകളിലേക്കാണ് സ്വകാര്യബസ്സുകള്‍ കൂടുതലായി സര്‍വ്വീസ് നടത്തിയിരുന്നത്.ഈ മേഖലകളിലേക്കുള്ള യാത്രക്കാരെയാണ് സമരം പ്രധാനമായും ബാധിച്ചിട്ടുള്ളത്.
കെ എസ് ആര്‍ ടി സി നാമമാത്രമായ സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്.കൂടുതൽബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായിട്ടില്ല.
പ്രധാന റൂട്ടുകളില്‍ ഇടയ്ക്കിടെ കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഓടുന്നുണ്ട്.
മിക്ക സ്ഥലങ്ങളിലേക്കും ട്രിപ്പുജിപ്പുകൾ ഓടുന്നുണ്ട്. ഇവർ അമിതചാർജും ഈടാക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളും ഓഫീസ് ജീവനക്കാരും തൊഴിലാളികളും മറ്റു മാർഗമില്ലാത്തതിനാൽ ഇത്തരം വാഹനങ്ങളെയാണ് ആശ്രയിക്കുന്നത് .ഉള്‍ ഗ്രാമങ്ങളിലേയ്ക്കുള്ളയാത്രികരാണ് കൂടുതലും കഷ്ടത്തിലായിട്ടുള്ളത്. പീരുമേട് പഞ്ചായത്തിലും അഴുത ബ്ലോക്കിലും ബജറ്റവതരണത്തിന് സ്വകാര്യ ബസില്ലാത്തതിനാൽ അംഗങ്ങൾ താമസിച്ചാണെത്തിയത്.