query_builder Thu 24 Mar 2022 12:08 pm
visibility 505
കുന്ദമംഗലം :ടൗൺ കെ എം സി സി യും ടൗൺപ്രവാസി ലീഗും സംയുക്തമായി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ ഉദ്ഘാടനം ചെയ്തു. മദീന ഉമ്മർഹാജി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ദാരിമി പ്രാർത്ഥന നടത്തി.
നവാസ് പാലേരി അനുസ്മരണ പ്രഭാഷണം നടത്തി, ജവാദ് അബ്ദുൽ ഖാദർ അനുസ്മരണ ഗാനം ആലപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയിൽ അലവി,
പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് ഇ കെ ഹംസ ഹാജി, പി അഷ്റഫ്, ഐ മുഹമ്മദ് കോയ, എൻ എം യൂസു ഫ്, എം വി ബൈജു, എം കെ സഫീർ, എൻ സദക്കത്തുള്ള, പി കൗലത്ത്, ടി കെ സീനത്ത്,കെ സി മാമുക്കോയ, കരീം എം കെ, എം കെ അമീൻ, എം കെ കരീം, ഷൗക്കത്ത് പുറ്റാട്ട്, കെ ജസീർ,, പ്രസംഗിച്ചു
ടി പി ബഷീർ സ്വാഗതവും, സാക്കിർ പുറ്റാട്ട് നന്ദിയും പറഞ്ഞു.