query_builder Thu 24 Mar 2022 12:19 pm
visibility 542
ചേലക്കര : ഭവന കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകി കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത നാരായണൻകുട്ടി ബജറ്റ് അവതരിപ്പിച്ചു. 26.71 കോടി വരവും 26.43 കോടി ചെലവും 28.18 ലക്ഷം രൂപ നീക്കി യിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ അധ്യക്ഷത വഹിച്ചു.
ഉത്പാദനമേഖലയിൽ 1.08 കോടിയും സേവന മേഖലയിൽ 8.40 കോടിയും പശ്ചാത്തലമേഖലയില് 3.47 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിയില് 9.45 കോടി രൂപയും , റോഡുകൾക്ക് 2.68 കോടിയും വകയിരുത്തിയിട്ടുണ്ട്. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പദ്ധതികൾക്ക് രൂപം നൽകുവാനാണ് ബജറ്റ് വിഭാവനം ചെയ്തിട്ടുള്ളത് ലൈഫ് പദ്ധതിക്ക് 55.84 ലക്ഷം, കൃഷി 23 ലക്ഷം, മൃഗസംരക്ഷണം 22.25 ലക്ഷം, പച്ചക്കറി വികസനം 8.49 ലക്ഷം, ഒന്നാം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിലിനായി 3 ലക്ഷം, സത്രീ വയോജന ശാക്തീകരണം ലക്ഷ്യമിട്ട് അങ്കണവാടികളെ
വായനശാലകളാക്കുന്ന പദ്ധതിക്ക് 7.67 ലക്ഷം, പുതിയ മൃഗാശുപത്രി കെട്ടിടത്തിന് 9 ലക്ഷം, പകൽവീട് വയോജനസംഗമം 5 ലക്ഷം എന്നിവയും പ്രതീക്ഷയർപ്പിക്കാവുന്ന പദ്ധതികളാണ്. ബിജു തടത്തിവിള, വി. നിഷമോൾ, കെ കെ പ്രിയംവദ, ഇ കെ മനോജ്, കെ സുദേവൻ,ശിവൻ വീട്ടിക്കുന്ന്, പി. രാജേഷ് എന്നിവർ ബജറ്റിനെ അനുകൂലിച്ച് സംസാരിച്ചു. സതി അപ്പത്ത്, കെ കെ മാലതി,വി കെ ബിജു, എ രമാദേവി എന്നിവർ ബബജറ്റിനെക്കുറിച്ച് പ്രതികരിച്ച് സംസാരിച്ചു.പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് പ്രസിഡണ്ട് കെ ശശിധരൻ മറുപടി പ്രസംഗം നടത്തി.