query_builder Thu 24 Mar 2022 1:58 pm
visibility 503

പറവൂർ: പറവൂർ നഗരസഭയുടെ ഈ വർഷത്തെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മട്ടുപാവിൽ മുട്ടകോഴി വളർത്തൽ പ്രകാരമുള്ള കോഴിയും കൂടും വിതരണം നഗരസഭ വൈസ് ചെയർമാൻ എം. ജെ. രാജു നിർവ്വഹിച്ചു. 58 പേർക്ക് സബ്‌സിടി നിരക്കിൽ വിതരണം ചെയ്യുന്നതാണ് പദ്ധതി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ബീന ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, കൗൺസിലർമാരായ ടി വി നിധിൻ, ഇ. ജി. ശശി, ജഹാഗീർ തോപ്പിൽ, സീനിയർ വെറ്റിനറി സർജൻ ഡോ. മറിയാമ്മ തോമസ് , മുൻ കൗൺസിലർ ജലജ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.