query_builder Thu 24 Mar 2022 2:28 pm
visibility 501
സിൽവർ ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതി സംബന്ധിച്ച് നിഷേധാത്മക നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല. കേന്ദ്രം പദ്ധതി നിഷേധിക്കാൻ സാധ്യതയില്ല. ഗവർണ്ണറും പദ്ധതിയ്ക്ക് എതിരെ നിലപാട് സ്വീകരിക്കില്ല. മുഖ്യമന്ത്രിയില്ലാത്തപ്പോ ആരെങ്കിലും വീട്ടിൽ വന്നത് സുരക്ഷാ വീഴ്ച്ചയല്ല. ഇവിടെ ചെയ്യുന്ന സമരം ഡൽഹിയിൽ നടക്കില്ല. ഇവിടെയും ചെയ്യുന്നത് അടി കിട്ടേണ്ട സമരമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊയ് വെടിവെയ്ക്കുകയാണ്.
തിരുവഞ്ചൂരിന് സജി ചെറിയാൻ മറുപടി നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.