query_builder Thu 24 Mar 2022 2:30 pm
visibility 500
മലപ്പുറം: ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് 2020-25 ഭരണസമിതിയുടെ രണ്ടാമത്തെ വാര്‍ഷിക ബജറ്റാണ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചത്.
196,41,18,002 രൂപ ആകെ വരവും 194,83,35,000 ചെലവും 1,57,83,002 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്തിന്റേത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ആധുനികവത്കരണത്തിന് 22 കോടി, സമഗ്ര ആരോഗ്യ പദ്ധതിയ്ക്ക് 13 കോടി, ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതിന് 10 കോടി, ബാലസൗഹൃദമാക്കുന്നതിന് 50 ലക്ഷം, റോഡുകളുടെ നവീകരണത്തിന് 9.71 കോടി, വനികളുടെ ഉന്നമനത്തിനായുള്ള പ്രേത്യക പദ്ധതി നടപ്പാക്കുന്നതിന് 11 കോടി, ആതവനാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് 1.25 കോടി, കാര്‍ഷിക ഉത്പാദന മേഖലയ്ക്കായി 19 കോടി, മത്സ്യ കൃഷി പ്രോത്സാഹനത്തിനായി 1.75 കോടി, കാര്യക്ഷമമായ കുടിവെള്ള വിതരണത്തിന് ആറ് കോടി രൂപയുമാണ് ബജറ്റിലെ വകയിരുത്തല്‍. പ്രവാസി പുനരധിവാസ പദ്ധതിക്കായി മൂന്ന് കോടി രൂപയാണ് ബജറ്റിലുള്ളത്. സമഗ്ര ഭവന പദ്ധതിയും പുനരധിവാസവും യാഥാര്‍ഥ്യമാക്കുന്നതിന് 15 കോടി, വനിതകള്‍ക്ക് മൃഗപരിപാലന യൂണിറ്റിന് ഒരു കോടി, ഊരകം അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് അക്കാദമിയ്ക്ക് ഒരു കോടി, കായിക പ്രോത്സാഹനത്തിന് ആറ് കോടി, സാന്ത്വന പരിചരണ ശാക്തീകരണത്തിന് അഞ്ച് കോടി, ആദരം വയോജന സ്‌നേഹ സംരക്ഷണ സംസ്‌കൃതി പദ്ധതിയ്ക്ക് അഞ്ച് കോടി, കലാ-സാംസ്‌കാരിക-പൈതൃക മേഖലയ്ക്ക് മൂന്ന് കോടി, മൊഞ്ചുള്ള മലപ്പുറം -സമഗ്ര മാലിന്യ സംസ്്കരണ പരിപാടിയ്ക്ക് 10 കോടിയുമാണ് വകയിരുത്തിയത്. ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് 25.5 കോടി രൂപയും ഭവന-ഭൂരഹിതര്‍ക്ക് 4.65 കോടി രൂപയും ഭവന സുരക്ഷയ്ക്ക് അഞ്ച് കോടി രൂപയും ആഴക്കടല്‍ മത്സ്യബന്ധനത്തിന് ദിശാസൂചിക വിളക്ക് സ്ഥാപിക്കാന്‍ രണ്ട് കോടി രൂപയും കോളനികളുടെ സമഗ്ര വികസനത്തിന് 3.5 കോടിയും കുടിവെള്ള പദ്ധതികള്‍ക്ക് മൂന്ന് കോടി രൂപയും നവജ മിഷന്‍ മാതൃകഗ്രാമ പദ്ധയിക്ക് രണ്ട് കോടി രൂപയും സി.എച്ച് സ്മാരക ഇന്റര്‍നാഷണല്‍ മള്‍ട്ടി ഫംഗ്ഷന്‍ ലൈബ്രറിയ്ക്ക് ഒരു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ജീവിതോപാധി കണ്ടെത്തുന്നതിന് കറവമാടുകളെ അനുവദിക്കുന്നതിന് രണ്ട് കോടി, മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് രണ്ട് കോടി, പട്ടികവര്‍ഗ ഭവന പുനരുദ്ധാരണത്തിനും കുടിവെള്ള പദ്ധതികള്‍ക്കുമായി 1.76 കോടി, പഠനമുറി പദ്ധതിയ്ക്കായി ഒരു കോടി, ഉദ്യോഗഭേരി പദ്ധതിയ്ക്ക് 20 ലക്ഷം, ഭക്ഷ്യസാധനങ്ങളുടെ പരിശോധനയ്ക്ക് അനലിറ്റിക്കല്‍ ലാബ് സ്ഥാപിക്കാന്‍ 50 ലക്ഷം, പിങ്ക് ടെ്ക്‌നീഷ്യന്‍ പദ്ധതിയ്ക്കായി 30 ലക്ഷം, ഫാഷന്‍ ഡിസൈനിങ് ഇന്‍സിസ്റ്റ്യൂട്ട് നവീകരണത്തിന് 30 ലക്ഷം, ഹാപ്പി മില്‍ക്ക് പദ്ധതിയ്ക്ക് 10 ലക്ഷം, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷൂറന്‍സിന് 10 ലക്ഷം, അനാഥ വിദ്യാര്‍ഥികള്‍ക്കായി 10 ലക്ഷം, ലഹരിവിമുക്ത ജില്ലയ്ക്കായി 10 ലക്ഷം, ഗര്‍ഭിണികള്‍ക്ക് പോഷകാഹാരത്തിന് 50 ലക്ഷം രൂപ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായുള്ള സമഗ്ര പദ്ധതിയ്ക്ക് 50 ലക്ഷം, സമഗ്രപുരയിട കൃഷിയ്ക്ക് 50 ലക്ഷം, പ്രൊഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതിന് 50 ലക്ഷം, യുവതികളുടെ വിവാഹ ധനസഹായത്തിന് 50 ലക്ഷം രൂപയുമാണ് ബജറ്റിലെ വകയിരുത്തല്‍.