തൃപ്രങ്ങോട് സ്വദേശിക്കെതിരേ കാപ്പ ചുമത്തി

CRIME

തൃപ്രങ്ങോട് സ്വദേശിക്കെതിരേ കാപ്പ ചുമത്തി

തൃപ്രങ്ങോട് സ്വദേശിക്കെതിരേ കാപ്പ ചുമത്തി Enlight News

തൃപ്രങ്ങോട് :കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി യുവാവിനെ നാടുകടത്തി. ആലത്തിയൂർ സ്വദേശി ആലുക്കൽ സാബിനുൽ (38)നെതിരെയാണ് കാപ്പചുമത്തി നാടുകടത്തിയത്.

ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, ദേഹോപദ്രവ മേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനാലാണ് നടപടി. നടപടിയെ തുടർന്ന് ഒരു വർഷത്തേക്ക് ഇയാൾക്ക് ജില്ലയിൽ പ്രവേശിക്കാനാകില്ല.