query_builder Thu 24 Mar 2022 3:50 pm
visibility 503

വയനാട് നെയ്ത്ത് ഗ്രാമത്തിന്റെ മൊബൈല്‍ റൂറല്‍ മാര്‍ട്ട് ജില്ലയില്‍ പ്രയാണം ആരംഭിച്ചു. എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം
നിര്‍വഹിച്ചു. നബാര്‍ഡ് എ.ജി.എം വി. ജിഷക്ക് ആദ്യവില്പന നടത്തി. നബാര്‍ഡ് ധനസഹായത്തോടെയാണ് മൊബൈല്‍ റൂറല്‍ മാര്‍ട്ട് നെയ്ത്ത് ഗ്രാമത്തിന് ലഭ്യമായത്. കൈത്തറി, യന്ത്രത്തറി തുണിത്തരളാണ് മൊബൈല്‍ റൂറല്‍ മാര്‍ട്ടില്‍ ലഭ്യമാകുക. ജില്ലയിലെ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ടിയാണ് വയനാട് നെയ്ത്ത് ഗ്രാമം പ്രവര്‍ത്തിക്കുന്നത്. നെയ്ത്ത് ഗ്രാമം പ്രസിഡണ്ട് പി ജെ ആന്റണി, വൈസ് പ്രസിഡന്റ് എ. എന്‍ സുശീല, സെക്രട്ടറികെ എ ഷജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.