news bank logo
enlightnl
2

Followers

query_builder Thu 24 Mar 2022 4:47 pm

visibility 509

ഗവ. മോഡൽ സ്ക്കൂളിൽ സമ്മർ സ്പോർട്സ് ക്യാമ്പ് തുടങ്ങി

കോഴിക്കോട് : ഗവൺമെൻറ് മോഡൽ സ്കൂൾ ഫിസിക്കൽഎഡുക്കേഷന്റെ ആഭിമുഖ്യത്തിൽ 8, 9 ക്ലാസിലെ സ്പോർട്സ് വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു. റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് സ്റ്റേറ്റ് ഫുട്ബോൾ താരം കെ മാനസ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ക്റ്റ് സെക്രട്ടറി പി എൻ ജയന്ത്

മുഖ്യാതിഥിയായി. പി.ടി എ പ്രസിഡന്റ പി.കെ.അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ പി ജയശ്രീ , പ്രധാന അധ്യാപിക എം ലക്ഷ്മി, അധ്യാപികമാരായ കെ ഷിംല, ടി.വി ബിന്ദു, കെ ഷിംല, ടി.വി ബിന്ദു, റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ്പാലക്കണ്ടി, ഫുട്ബോൾ കോച്ച് ന്യൂമെൻ , ഹോക്കി കോച്ച് മുഹമ്മദ് ഇജാസ് എന്നിവർ സംസാരിച്ചു. ഫുട്ബോൾ , ക്രിക്കറ്റ്, ഹോക്കി , യോഗ, ടേബിൾ ടെന്നീസ് എന്നിവയിലാണ് ക്യാമ്പിൽ പരിശീലനം.




 

0
Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward