news bank logo
Rupesh prabhakaran
1

Followers

query_builder Thu 24 Mar 2022 4:47 pm

visibility 508

DYFI ഒറ്റപ്പാലം ബ്ലോക്ക് കമ്മറ്റി വിഭജിച്ചു.

ഒറ്റപ്പാലം : ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം ബ്ലോക്ക് കമ്മറ്റി രണ്ടായി വിഭജിച്ചു . ഷൊർണൂരിൽ ചേർന്ന ബ്ലോക്ക് സമ്മേളനത്തിലാണ് കമ്മറ്റി രണ്ടായി വിഭജിച്ചത് .പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പുതുതായി രൂപീകരിച്ച ഷൊർണൂർ ബ്ലോക്ക് കമ്മറ്റിയുടെ ഭാരവാഹികളായി കെ. രാഹുൽദാസ് (പ്രസിഡന്റ്), സി.രാകേഷ് (സെക്രട്ടറി) , അഡ്വ.ആർ. വിഷ്ണു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഒറ്റപ്പാലം ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായി പി.കെ.ഗിരീഷ് (പ്രസിഡന്റ്) , പി.എസ്.അബ്ദുൾ മുത്തലീഫ് (സെക്രട്ടറി) , കെ.ബിനോയി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു . ഷൊർണൂരിൽ ചേർന്ന അവിഭക്ത ഒറ്റപ്പാലം ബ്ലോക്ക് കമ്മറ്റിയുടെ സമ്മേളനം സംസ്ഥാന ജോയന്റ് സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward