query_builder Thu 24 Mar 2022 5:01 pm
visibility 501
തൃശൂർ - പോലീസ് കയ്യേററത്തിനെത്തിരെ തൃശൂരിൽ നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.
ജില്ലയിൽ ഇന്ന് നടന്ന രണ്ടാമത്തെ ലാത്തി പ്രയോഗം.ലാത്തി അടിയിൽ തല പൊളിഞ്ഞ്
മുൻ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി പ്രഭുദാസ് പാണേങ്ങാടനെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിൽവർ ലൈനിനെതിരെ ഡൽഹിയിൽ സമരം ചെയ്ത UDF എംപിമാരെ കയ്യേറ്റം
ചെയ്‌ത പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നഗരത്തിൽ ഡിസിസി നടത്തിയ മാർച്ചിന് നേരെയാണ് പോലീസ് ലാത്തി പ്രയോഗിച്ചത്.
സ്വരാജ് റൗണ്ടിൽ നടന്ന മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷമാണ് ലാത്തി അടിക്ക് ഇടയാക്കിയത്. പ്രഭുദാസ് പാണേങ്ങാടാന് പുറമേ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പോലീസിൻറെ മർദ്ദനത്തിനെതിരെ വെള്ളിയാഴ്ച ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും