query_builder Thu 24 Mar 2022 4:29 pm
visibility 504
ഓള്‍ കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന 42മത് സംസ്ഥാന സീനിയര്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 27ന് ചാലക്കുടിയില്‍ വെച്ചു നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ഞായറാഴ്ച രാവിലെ പത്ത് മണിക്ക്‌നഗരസഭ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പതിനേഴ് കാറ്റഗറിയില്‍ നിന്നായി പതിനെട്ട് വയസിന് മുകളിലുള്ള നാനൂറിലധികം ആണ്‍കുട്ടികളും, പെണ്‍കുട്ടികളും മത്സരത്തില്‍ പങ്കെടുക്കും.ജില്ലതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചവരാണ് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കുന്നത്.കത്ത, കുമിത്തൈ എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഇവിടെ മത്സരം നടക്കുന്നതെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്‍,ജില്ല സെക്രട്ടറി ജെയ്‌മോന്‍ ഡി.സില്‍വ, സൈമണ്‍ ദേവസി പി.എച്ച് അല്‍ അഷീം,കിഷോര്‍ പി.ആര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.