query_builder Thu 24 Mar 2022 4:31 pm
visibility 503
കൃഷിക്ക് മുന്തിയ പരിഗണന നല്‍കി കൊണ്ട് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ബഡജറ്റ് വൈസ് പ്രസിഡന്റ് ലീന ഡേവീസ് അവതരിപ്പിച്ചു. ഇരുപത്തിയേഴ് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷത്തി മൂവായിരത്തി അറുന്നൂറ്റി ഇരുപത്തിയൊന്ന് രൂപ വരവും(27,91,03,621) ഇരുപത്തിയേഴ് കോടി മൂന്ന് ലക്ഷത്തി മൂപ്പത്തി ആറായിരത്തി നൂറ്റി തൊണ്ണൂറ്റിയൊമ്പത് രൂപ ചിലവും(27,03,36,199),എണ്‍പതിയേഴ് ലക്ഷത്തി അറുപത്തിയേഴായിരത്തി നാനൂറ്റി ഇരുപത്തിരണ്ട് രൂപ (87,67422) നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡജറ്റാണ് അവതരിപ്പിച്ചത്.ബഡജറ്റിന്‍ മേലുള്ള ചര്‍ച്ചകളും ഭേദഗതികളും ഉള്‍പ്പെടുത്തി അടുത്ത ദിവസം നടക്കുന്ന യോഗത്തില്‍ ബഡജറ്റ് പാസാക്കും.കൃഷിക്ക് ഒരു കോടി പതിമൂന്ന് ലക്ഷത്തി അഞ്ഞൂറ്റിമുപ്പത്തിയാറ് (1,13,00,536),ക്ഷീരകര്‍ഷകരെ സഹായിക്കുവാന്‍ പന്ത്രണ്ട് ലക്ഷത്തിി പതിനായിരം (12,10,000)രുപ,പുതിയ വ്യവസായങ്ങള്‍ തുടങ്ങുവാന്‍ മുപ്പത്തിരണ്ട് ലക്ഷം രൂപ (32,00,000),എല്ല പഞ്ചായത്തിലും കളിസ്ഥലമൊരുക്കാന്‍ പത്തു ലക്ഷത്തിയമ്പതിനായിരം (10,50,000),ആരോഗ്യമേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുപ്പത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം (32,50,000),കുടിവെള്ളത്തിനായി എണ്‍പത് ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അഞ്ഞൂറ്റി നാല്‍പ്പത് രൂപ (80,75,544),വീടെന്നൊരു സ്വപ്‌നം പൂര്‍ത്തിയാക്കുവാന്‍ പതിനാല് ലക്ഷത്തി അന്‍പതിനായിരം (14,50,000),അംഗനവാടികളിലെ പോഷകാഹാരത്തിനായി ഇരുപത് ലക്ഷം രുപ (20,00,000)യും അനുവദിച്ചു.യോഗത്തില്‍ പ്രസിഡന്റ് വേണു കണ്ടരു മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതിയദ്ധ്യക്ഷന്‍മാരായ പി.കെ.ജേകബ്ബ്, പി.പി.പോളി,ബീന ഡേവീസ്,അംഗങ്ങളായ സി.വി.ഡേവീസ്,,ഷാന്റി ജോസഫ്,വനജ ദിവാകരന്‍,എം.ഡി.ബാഹുലേയന്‍. ഇന്ദിര പ്രകാശന്‍,സിന്ധുരവി, സെക്രട്ടറിടി.സി.രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു