query_builder Thu 24 Mar 2022 6:52 pm
visibility 500
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിന്നും 1.950 ഗ്രാംമയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ബംഗ്ളൂരില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത നൈജീരിയന്‍ യുവതിയെ ചോദ്യംചെയ്തു. ബംഗ്ളൂരില്‍ വിദ്യാര്‍ത്ഥിനിയായ നൈജീരിയന്‍ യുവതിയാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയായ നിസാം ഇവര്‍ക്ക് പണം ബാങ്ക് അക്കൗണ്ടുവഴി കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. ബംഗളൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇവരെ പിടികൂടിയത്. എന്നാല്‍ ഇവര്‍ തന്റെ അക്കൗണ്ടുവഴി നടന്ന ഇടപാടുകളേ കുറിച്ചു തനിക്കറിയില്ലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.അതുകൊണ്ടു തന്നെ ഇവരെ വെറുതെ വിടാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം നല്‍കുന്ന സൂചന.നിസാം അയച്ചു നല്‍കിയ തുക ഇവര്‍ നൈജീരിയന്‍ സ്വദേശിക്ക് ഗൂഗിള്‍ പേവഴി കൈമാറിയിട്ടുണ്ടെങ്കിലും അതു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് നൈജീരിയന്‍ യുവതി നല്‍കിയ മൊഴി.
കണ്ണൂര്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ അന്താരാഷ്ട്രറാക്കറ്റിലേക്ക് എത്തിച്ചുചേരുന്നതിനുള്ള തെളിവുകളുടെ അഭാവമാണ് പ്രത്യേക അന്വേഷണ സംഘത്തെ വലയ്ക്കുന്നത്്. അന്വേഷണം മുകളിലേക്ക് പോകുന്തോറും ബാങ്ക് അക്കൗണ്ടുവഴിയുള്ള പണമിടപാടുകളുടെ വിവരം മാത്രമാണ് പൊലിസിനു ലഭിക്കുന്നത്. ഇതോടെ കേസ് അഫ്സല്‍-ബള്‍ക്കിസ് ദമ്പതികളിലും ഇവരുടെ ബന്ധുക്കളായ നിസാം, ജനീസ്, പഴയങ്ങാടിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ശിഹാബ്, അന്‍സാരി-ഷബ്ന ദമ്പതികളിലേക്കും ഒതുങ്ങി പോകാനാണ് സാധ്യത.