query_builder Thu 24 Mar 2022 7:13 pm
visibility 611
കണ്ണൂര്‍: കെ.റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വിലങ്ങുതടിയാവില്ലെന്ന്‌കോടിയേരി.പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയത് പ്രതീക്ഷ നല്‍കുന്ന കൂടിക്കാഴ്ച്ചയാണെന്ന് സി.പി. എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് കെ.റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ എല്ലാംസംസാരിക്കാന്‍ അവസരം കിട്ടിയെന്നതാണ് ഈ കൂടിക്കാഴ്ച്ചയുടെ പ്രത്യേകത.
ഇപ്പോഴങ്ങനെ ആശങ്കപ്പെടേണ്ട കാര്യമുണ്ടൊന്നും തോന്നുന്നില്ല. നിഷേധാത്മകമായ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെയുണ്ടായില്ല.കാരണം കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ചു നടത്തുന്ന പദ്ധതിയാണ്. കേന്ദ്രറെയില്‍വേ മന്ത്രാലയവും സംസ്ഥാനസര്‍ക്കാരും ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ്. കേന്ദ്രസര്‍ക്കാരും അതു സംബന്ധിച്ചു നിഷേധാത്മക നിലപാട് ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.അതുകൊണ്ടു ഇപ്പോള്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നും കോടിയേരിപറഞ്ഞു.
