വ്രജ മണ്ഡലം പുന:പ്രകാശനം 27ന്

VIDEO

വെൺമണികൃഷ്ണൻ നമ്പൂതിരി പുന:പ്രകാശനം നിർവഹിക്കും

വ്രജ മണ്ഡലം പുന:പ്രകാശനം 27ന് Enlight News

കൊടകര: പാലേലി നാരായണന്‍ നമ്പൂതിരി രചിച്ച വജ്രമണ്ഡലം എന്ന ഗ്രന്ഥത്തിന്റെ പുന:പ്രകാശനം ആഭിമുഖ്യത്തില്‍ ഈ മാസം 27 ന് സംഘടിപ്പിക്കുമെന്ന് പ്രസാധകരായ രാധേശ്യാം കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതുങ്ങല്‍ മഹാവിഷ്ണു ക്ഷേത്രം ഊട്ടുപുരയില്‍ നടക്കുന്ന ചടങ്ങില്‍ വെണ്മണി കൃഷ്ണന്‍ നമ്പൂതിരി പുസ്തകത്തിന്റെ പുന: പ്രകാശനം നിര്‍വഹിക്കും. പെരുമ്പുള്ളി കേശവന്‍ നമ്പൂതിരി ഏറ്റുവാങ്ങും. കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. രാധേശ്യാം കൂട്ടായ്മ ചെയര്‍മാന്‍ രാജീവ് പൊലിയേടത്ത്, കണ്‍വീനര്‍ പി.പ്രസാദ്്, ജയന്‍ പൊലിയേടത്ത്, വിഷ്ണു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.