query_builder Thu 24 Mar 2022 7:01 pm
visibility 517

കണ്ണൂര്‍: ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം തോന്നി ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുന്നതിനിടെ തടയാന്‍ ചെന്ന പതിനാലുവയസുകാരനെയും മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ മയ്യില്‍ പൊലിസ് കേസെടുത്തു. ജുവനൈല്‍ ആക്ടുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 49വയസുകാരനായ നിര്‍മാണ തൊഴിലാളിക്കെതിരെയാണ് കേസെടുത്തത്. തന്റെ ചാരിത്ര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഇയാള്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി ഭാര്യ നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ രോഷാകൂലനായ പ്രതി കഴിഞ്ഞ ദിവസം രാത്രി ഏഴുമണിക്ക് ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെ തടയാന്‍ ചെന്ന മകനെയും മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദനത്തില്‍ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് പൊലിസ് പിതാവിനെതിരെ ജുവനൈല്‍ ആക്ടു പ്രകാരം കേസെടുത്തു അന്വേഷണമാരംഭിച്ചത്.