query_builder Fri 25 Mar 2022 1:49 am
visibility 525
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കിയ ശേഷം രണ്ടാം തവണയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ലഖ്നൗവിലെ വാജ്പേയി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ 85,000 ത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സൂചന.