query_builder Fri 25 Mar 2022 1:51 am
visibility 681
കീവ്: മരിയുപോളിനു സമീപം റഷ്യൻ നിയന്ത്രണത്തിലുള്ള ബെർദ്യാൻസ്ക് തുറമുഖത്ത് റഷ്യൻ കപ്പലുകൾ തകർത്ത് യുക്രെയ്ൻ സേന. ഓർസ്ക് കപ്പൽ ബെർദ്യാൻസ്ക് തുറമുഖത്തെത്തി നങ്കൂരമിടുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച റഷ്യൻ ടിവി ചാനലുകൾ വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു. എന്നാൽ തുറമുഖത്ത് കിടക്കുന്ന ഓർസ്ക് കത്തിയമരുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടു യുക്രെയ്ൻ സൈന്യം പുറത്ത് വിട്ട വീഡിയോ റഷ്യയ്ക്ക് നൽകിയ തിരിച്ചടിയാണ്.സൈന്യത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കാൻ റഷ്യ ഉപയോഗിച്ചിരുന്ന തുറമുഖമാണ് ബെർദ്യാൻസ്ക്. സ്ഫോടനത്തിൽ ഓർസ്ക് പൂർണമായും നശിച്ചു. തുറമുഖത്തെ മറ്റു കപ്പലുകളുടെ നാശനഷ്ടം എത്രയെന്നു വ്യക്തമല്ല.
പോരാടുന്നതു മുഴുവൻ യൂറോപ്പിനും കൂടി വേണ്ടിയാണെന്നു പറഞ്ഞ സെലെൻസ്കി, യുക്രെയ്നിനു യൂറോപ്യൻ യൂണിയനിൽ പൂർണ അംഗത്വം നൽകണമെന്നും നാറ്റോ കൂടുതൽ സൈനികസഹായം നൽകണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. അതേ സമയം, നാറ്റോ പ്രകോപിപ്പിച്ചാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നു ഐക്യരാഷ്ട്രസംഘടനയിലെ റഷ്യൻ ഡപ്യൂട്ടി അംബാസഡർ ദിമിത്രി പോള്യാൻസ്കി പറഞ്ഞു.