ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി പണം തട്ടിയ ശേഷം ലോട്ടറി കളവ് നടത്തിയ പ്രതി റിമാൻഡിൽ

CRIME

മയ്യിൽ സ്വദേശിയാണ് പ്രതി

ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി പണം തട്ടിയ ശേഷം ലോട്ടറി കളവ് നടത്തിയ പ്രതി റിമാൻഡിൽ Enlight News


 പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്

ചക്കരക്കൽ: പെരളശ്ശേരി കള്ള് ഷാപ്പിനു സമീപം വെച്ച് ലോട്ടറി വില്പന നടത്തുന്ന സ്ത്രീയിൽ നിന്നും നമ്പർ തിരുത്തി 500 രൂപ അടിച്ച ലോട്ടറിയെന്ന് തെറ്റിദ്ധരിപ്പിച്ച്, പണം തട്ടിയ കേസിലെ പ്രതി റിമാൻഡിൽ. മയ്യിൽ കയരളം സ്വദേശിയായ പുറക്കണ്ടി ഹൗസിൽ 

പി കെ റാഷിദിനെയാണ് (34)ചക്കരക്കൽ പോലീസ് അറസ്റ്റ്‌ ചെയ്തത്.

കൂടാതെ സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന ലോട്ടറി ടിക്കറ്റ് കളവ് ചെയ്ത് കൊണ്ടുപോയതിനും ഇയാൾക്കെതിരെ കേസുണ്ട്.  ഈ മാസം 15ന് രാവിലെയായിരുന്നു സംഭവം. മറ്റൊരാളുടെ പേരിലുള്ള ഗുഡ്സ് വാഹനം വാടകയ്ക്ക് എടുത്ത ശേഷം ഫ്രൂട്സ് വിൽപന നടത്തുന്ന ആളാണ് പ്രതി. സമാനമായ മറ്റ് കേസിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും ചക്കരക്കൽ പോലീസ് പറഞ്ഞു. നിരവധി സി.സി.ടി.വി പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ചക്കരക്കൽ സി.ഐ എൻ. കെ.സത്യനാഥൻ, എസ് ഐ.സജിവൻ, എ.എസ് ഐ മുനീർ, സിനിയർ സിവിൽ പോലിസ് ഓഫിസർ പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരിന്നു അന്വേഷണം. ഇന്ന് തലശേരി സി.ജി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ

റിമാൻഡ് ചെയ്തു.

Also read: നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല