query_builder Fri 25 Mar 2022 6:05 am
visibility 532
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തുറ്റ പോരാട്ടമായി അര്‍ജന്‍റീന നാളെ കളത്തിലിറങ്ങും. അവസാന സ്ഥാനക്കാരായ വെനസ്വേലയാണ് അര്‍ജന്‍റീനക്കെതിരെ പോരാടുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് മത്സരം തുടങ്ങുക. ഫുട്ബോൾ രാജാവ് ലയണൽ മെസിയും ടീമിന് കരുത്തേകും. അതേസമയം കൊവിഡ് ബാധിതനായ സൂപ്പർ താരം ലൗട്ടറ്റോ മാര്‍ട്ടിനസിന് മത്സരം നഷ്ടമാകും. അഞ്ച് യുവതാരങ്ങളെ മെസ്സി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീലിന് പിന്നില്‍ രണ്ടാമതുള്ള അര്‍ജന്‍റീന നേരത്തെ ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. തുടരെ 29 മത്സരങ്ങളില്‍ അപരാജിതരായി മുന്നേറുകയാണ് അര്‍ജന്‍റീന.
പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്