query_builder Fri 25 Mar 2022 6:08 am
visibility 522

പേരാമ്പ്ര: വാളൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും മരുതേരി പുളീകണ്ടി മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിൻ്റെയും രാജീവ് രത്ന കലാ സാംസ്കാരിക വേദിയുടെയും രക്ഷാധികാരിയുമായിരുന്ന മുച്ചിലോട്ട് നാരായണൻ്റെ ഒന്നാം ചരമവാർഷിക ദിനം ഊടുവഴി രാജീവ് രത്ന കലാ സാംസ്കാരിക വേദി യുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
കാലത്ത് ' വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി.അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. പി. എം .രമേശൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. രാഗേഷ് അനുസ്മരണ പ്രഭാഷണം നടത്തി.പി.എസ്. സുനിൽകുമാർ, പി.എം .പ്രകാശൻ, വി.കെ. രമേശൻ, ടി.പി .നാസർ, പി.ടി .ഇബ്രാഹിം, എം.കെ. അമ്മദ്, സലാം നമ്പ്യത്തൂർ, എം.കെ.ദിനേശൻ , മൊയ്തി കിഴക്കേടത്ത് ,ടി.കെ. അബ്ദുള്ള, രമേശൻ മഠത്തിൽ എന്നിവർ സംസാരിച്ചു. ടി.പി .ഷാജുദ്ദീൻ സ്വാഗതവും ഷബീർ എം.കെ നന്ദിയും പറഞ്ഞു.
പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്