query_builder Fri 25 Mar 2022 7:13 am
visibility 507

പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂർ ഹയർ സെക്കൻ്ററി വിഭാഗം സൗഹൃദ സംഗമം നടത്തി.സൗഹൃദ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് സ്കൂളിലെ വിദ്യാർഥി പി. ടി .ഡാനിഷ് മാജിക്ക് അവതരണത്തിലൂടെ ഉദ്ഘാടനം ചെയ്തത് വേറിട്ട അനുഭവമായി. പ്രായോഗിക ജീവിതം പഠനത്തിൽ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. പ്രാക്ടിക്കൽ ലൈഫ് സ്കിൽ ട്രെയിനർ സുഫൈദ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിലെ മുഴുവൻ അധ്യാപകരും, വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ എ.സുഭാഷ്കുമാർ അധ്യക്ഷനായിരുന്നു. സൗഹൃദ ക്ലബ്ബ് കോ ഓഡിനേറ്റർ എം .സിനി,ശ്രീജിത്ത് വിയ്യൂർ, ബിനീഷ്, ബിന്ദു എന്നിവർ സംസാരിച്ചു.
Also read: നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല