query_builder Fri 25 Mar 2022 7:30 am
visibility 526

പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
കണ്ണൂർ: ബംഗ്ളൂര്, മംഗ്ളൂര് എന്നീ നഗരങ്ങളിൽ പോയി അടിപൊളിയായി ജീവിക്കാൻ വിവാഹം, ഗൃഹപ്രവേശനം മറ്റു പൊതു പരിപാടികൾ ആഘോഷങ്ങൾ എന്നിവയ്ക്കു വാടക സാധനങ്ങൾ ലഭിക്കുന്ന ഹയർ ഗുഡ്സ് സ്ഥാപനങ്ങളിൽ നിന്ന് ഉരുളികൾ വാടകക്ക് വാങ്ങി തിരിച്ചുനൽകാതെ മറിച്ചുവിറ്റ ഇരിക്കൂർ സ്വദേശിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിക്കൂർ പൊലിസ് സറ്റേഷൻ പരിധിയിലെ കോളാട്ടെ ഡയമണ്ട്സ് ഗ്രൗണ്ടിന്നടുത്ത പരത്താൻ കണ്ടി വിട്ടിൽ രോഹിത്തിനെ (22)യാണ് കണ്ണൂർ ടൗൺ സി. ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണുർ നഗരത്തിലെതളാപ്പ്, കണ്ണൂർ സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ ഹയർ ഗുഡ്സ് കടകളിൽ നിന്ന് എട്ടോളം ചെറുതും വലുതുമായ ഓട്ടുരുളി കളും ചട്ടുകങ്ങളും വാങ്ങി ചതിച്ച കേസിലാണ് അറസ്റ്റ്. ഇയാളും കൂട്ടാളി യുമായി കാറിലെത്തി പ്രസവ മരുന്ന് ഉണ്ടാക്കാനാണെന്നും, വിവാഹ സൽക്കാരത്തിനാണെന്നുമൊക്കെ പറഞ്ഞായിരുന്നു ഇയാൾ ഉരുളികൾ വാഹനത്തിൽ കൊണ്ടുപോയിരുന്നത്.
എന്നാൽഉരുളികൾ തിരിച്ചുനൽകാൻ വൈകുമ്പോൾ കടയുടമകൾ നേരത്തെ നൽകിയ ഫോൺ നമ്പറും തിരിച്ചറിയൽ കാർഡ് രേഖകളിലെ പേരും സ്ഥലവുമൊക്കെ അന്വേഷിക്കുമ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായ കാര്യം മനസ്സിലാവുന്നത് .അത്തരത്തിൽ തട്ടിപ്പിൽ കുടുങ്ങിയവർ പ്രതികൾ വന്നകാറിൻ്റെ നമ്പർസഹിതം പോലീസിൽ പരാതി നൽകിയതോടെ പോലീസ് സി.സി.ടി.വി ക്യാമറ കേന്ദ്രീകരിച്ചു നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലൂടെയാണ് മുഖ്യ പ്രതിയെ പിടികൂടാനായത്. ഇത്തരത്തിൽ കൈക്കലാക്കിയ എട്ടുഉരുളികൾ ചക്കരക്കൽ, കാട്ടാമ്പള്ളി, മയ്യിൽ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ആക്രക്കടകളിൽ നിന്ന് പോലീസ് കണ്ടെടുത്തു. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഉരുളികൾ ഒന്നര ലക്ഷം രൂപക്കാണത്രെ പ്രതി ആക്രിക്കടകളിൽ വിറ്റത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also read: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി