query_builder Fri 25 Mar 2022 8:29 am
visibility 532

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബോഗ്തുയി ഗ്രാമത്തില്‍ നടന്ന കൂട്ടക്കൊലയില്‍ കല്‍ക്കട്ട ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ 7നകം പ്രാഥമിക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സിബിഐയോട് നിര്‍ദ്ദേശിച്ചു. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ നീതിയുടെ താല്‍പര്യത്തിനും സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും സത്യസന്ധമായ അന്വേഷണം നടത്തി സത്യം കണ്ടെത്തുന്നതിനും അന്വേഷണം സിബിഐക്ക് കൈമാറേണ്ടത് ആവശ്യമാണെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളതെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ സിബിഐയോട് സഹകരിക്കാന്‍ സംസ്ഥാന അധികാരികളോട് കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പോലീസ് അധികാരികളോ, സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടിയോ കേസ് സിബിഐക്ക് കൈമാറുന്നത് മുതല്‍ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തില്ലെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ ഡെപ്യൂട്ടി പ്രധാന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ജനക്കൂട്ടം രോഷകുലരാകുകയും ഗ്രാമത്തിലെ വീടുകള്‍ അഗ്നിക്കിരയാക്കുകയുമായിരുന്നു. തീപിടിത്തത്തില്‍ എട്ടുപേരാണ് വെന്തുമരിച്ചത്.
Also read: റഷ്യൻ യുദ്ധക്കപ്പലുകൾ തകർത്ത് യുക്രെയിൻ