query_builder Fri 25 Mar 2022 8:52 am
visibility 559

കീവ്: റഷ്യന്‍ അധിനിവേശം ഒരു മാസം പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് സിവിലിയന്‍മാരെ നിര്‍ബന്ധിതമായി റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രെയ്ന്‍. കീവിനെ ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവരില്‍ ചിലരെ ബന്ദികളായി ഉപയോഗിച്ചേക്കാമെന്നും യുക്രെയ്ന്‍ ആരോപിച്ചു. 84000 കുട്ടികള്‍ ഉള്‍പ്പെടെ 4.2 ലക്ഷം പേരെ നിര്‍ബന്ധിച്ച് റഷ്യയിലേക്ക് കടത്തിയതായി യുക്രെയ്ന്‍ ഓംബുഡ്‌സ്‌പേഴ്‌സണ്‍ ല്യൂഡ്‌മൈല ഡെനിസോവ അറിയിച്ചു. അതേസമയം ക്രെംലിനും ഏതാണ്ട് സമാനമായ കണക്കാണ് പുറത്തുവിട്ടത്. എന്നാല്‍ അവര്‍ റഷ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് റഷ്യയുടെ വാദം.
Also read: റഷ്യൻ യുദ്ധക്കപ്പലുകൾ തകർത്ത് യുക്രെയിൻ
യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും കനത്ത പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. കവചിത വാഹനങ്ങള്‍ കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന ഒരു വലിയ റഷ്യന്‍ ലാന്‍ഡിംഗ് കപ്പല്‍ തുറമുഖ നഗരമായ ബെര്‍ഡിയാന്‍സ്‌കിന് സമീപം മുക്കിയതായി യുക്രെയ്ന്‍ നാവികസേന അറിയിച്ചു. അതേസമയം കടുത്ത പോരാട്ടത്തിനൊടുവില്‍ കിഴക്കന്‍ നഗരമായ ഇസിയം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. തന്റെ രാജ്യം നമ്മുടെ പൊതുമൂല്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ബ്രസ്സല്‍സില്‍ നടന്ന അടിയന്തര നാറ്റോ ഉച്ചകോടിയില്‍ അവകാശപ്പെട്ട യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പാശ്ചാത്യ സഖ്യകക്ഷികളോട് വിമാനങ്ങള്‍, ടാങ്കുകള്‍, റോക്കറ്റുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയ്ക്കായി അഭ്യര്‍ത്ഥന നടത്തി.
പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്