സിൽവർ ലൈനിൽ നടക്കുന്നത് രാഷ്ട്രീയ സമരം:വി. ശിവന്‍കുട്ടി

GENERAL

ആര് ശ്രമിച്ചാലും അതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കി.

സിൽവർ ലൈനിൽ നടക്കുന്നത് രാഷ്ട്രീയ സമരം:വി. ശിവന്‍കുട്ടി Enlight News

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടുകൂടിയുള്ളതാണെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കി.തദേശ തെരെഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും ബി.ജെ.പിയും കോൺഗ്രസ് ഒരുമിച്ചായിരുന്നു. അത് പോലെ ഈ സമരത്തിലും ബി.ജി.പിയും കോൺഗ്രസും ഒരുമിച്ചാണ് സമര രംഗത്തുള്ളത്. സിൽവർ ലൈൻ സർവേകളെ തടസ്സപ്പെടുത്തുന്നത് ബി.ജെ.പി.യും കോൺഗ്രസും വികസനത്തെ എതിർക്കുന്ന ചിലരുമണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പല സ്ഥലങ്ങളിലും സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ച് ആളുകൾ രംഗത്ത് വരുന്നുണ്ട്. വേണമെങ്കിൽ സിൽവർ ലൈൻ ആവശ്യമാണന്ന പ്രചാരണവുമായി ഇടതുമുന്നണി പ്രവർത്തകർക്കും രംഗത്ത് വരാമായിരുന്നു. എന്നാൽ ഇതൊരു സംഘർഷത്തിലേക്ക് നിങ്ങരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.