query_builder Fri 25 Mar 2022 9:27 am
visibility 505
പത്താം ക്ലാസ്സ് ഗണിത പഠനത്തിന് ഒരു സൗജന്യ ആപ്പ്
അങ്കമാലി: അയ്യമ്പുഴ പഞ്ചായത്ത് സമ്പൂർണ കിണർ റിച്ചാർജിങ്ങ് പഞ്ചായത്താകുന്നു. രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണിത്. മലയോര പ്രദേശം കുടിയാണ് ഇവിടം. വേനൽ കടുത്താൽ ഇവിടുത്തെ കിണറുകൾ വറ്റും. ഇതെ തുടർന്നാണ് കിണർ റിച്ചാർജ് പദ്ധതിക്ക് പഞ്ചായത്ത് തുടക്കമിട്ടത്. പദ്ധതി വഴി പഞ്ചായത്തിലെ മുഴുവൻ കിണറുകളും റിച്ചാർജ് ചെയും. വീടുകളിൽ മഴവെളളം സംഭരിച്ച് വെളളം ശുചീകരിച്ചാണ് കിണറുകൾ നിറക്കുന്നത്. തൊഴിലുറപ്പ് പദ്ധയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. ഒരു കുടുംബത്തിന് പതിനായിരത്തോളം രൂപയാണ് പദ്ധിക്കായി ചിലവാക്കുന്നത്. ജില്ലാ കളക്ടർ ജാഫർ മാലിക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ സമ്പത്തിക വർഷം പദ്ധതി പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ പറഞ്ഞു. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും നാട്ടുകാരം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
