query_builder Fri 25 Mar 2022 11:11 am
visibility 541
റോഡിലെ കാന നിർമ്മാണം, പൊളിച്ചുമാറ്റിയ സ്ലാബുകൾ റോഡരികിലിട്ട് ജനങ്ങളെ ദുരിതത്തിലാക്കി വടക്കാഞ്ചേരി നഗരസഭയും,പൊതുമരാമത്ത് വകുപ്പും. വടക്കാഞ്ചേരി ടൗണിലെ കോടതി റോഡിലാണ് കാനകൾക്ക് പുതിയ സ്ലാബുകൾ ഇട്ടത്. എന്നാൽ ഇതിൻ്റെ ഭാഗമായി പൊളിച്ചുമാറ്റിയ സ്ലാബുകൾ മാസങ്ങളായിട്ടും,സ്ഥലത്ത് നിന്ന് നീക്കം ചെയ്യാതെ അപകടകരമായി ഉപേക്ഷിച്ച നിലയിലാണ്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും, വളരെയേറെ തിരക്കുമുള്ള റോഡിൽ, അപകടകരമായ ഈ സ്ലാബുകൾ മൂലം വഴിയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട ഗതികേടാണ്. ഗേൾസ് ഹൈസ്കൂൾ, കോടതി, ആയുർവേദ ആശുപത്രി എന്നിവക്ക് പുറമെ കുമ്പളങ്ങാട് വ്യാസ കോളേജ് റോഡ് കൂടിയായ ഈ വഴിയിൽ നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്.ഇത് ദിനംപ്രതി വലിയ അപകടങ്ങൾക്കാണ് കാരണമാകുന്നത്.അപകടങ്ങളിൽ മരണങ്ങൾ സംഭവിക്കാത്തതിനാൽ, ഇനിയും അധികൃതരുടെ ശ്രദ്ധ ഇങ്ങോട്ടു പതിഞ്ഞട്ടില്ല. അപകടങ്ങളെ തുടർന്ന് ഒരു ജീവൻ നഷ്ടപ്പെട്ടാൽ മാത്രമെ, അധികൃതർ നടപടി എടുക്കുവെന്നാണ് നാട്ടുകാരുടെ ഭാഷ്യം.