ചാവക്കാട് നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന്

POLITICS

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍

ചാവക്കാട് നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് Enlight News

ചാവക്കാട്:നഗരസഭ സെക്രട്ടറിയെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ച സംഭവത്തില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് ഗുരുവായൂര്‍ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ആരോപണവുമായി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍.അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കള്ളുഷാപ്പിനെതിരെ നടപടി സ്വീകരിക്കുന്നതുവരെ ഇനിയും യുഡിഎഫ് പ്രതികരിക്കുകയും സമരം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസിനെ നിര്‍ബന്ധപൂര്‍വ്വം ജനപ്രതിനിധികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി ജാമ്യമില്ലാ വകുപ്പില്‍ കേസെടുപ്പിച്ചത്.മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ഒത്താശ പ്രകാരം കേസെടുത്ത പൊലീസ് നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.അനധികൃത കള്ള് കച്ചവടക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പത്തിന് നഗരസഭയിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.