ഒരുമയുടെ രാഷ്ട്രീയ പാഠം പാടി പറയാനവരെത്തുന്നു ,ശാസ്ത്ര കലാജാഥയുമായി

GENERAL

വടക്കൻ മേഖലാ നാടകയാത്ര കാലിക്കറ്റ് യൂനിവേർസിറ്റി ക്യാമ്പസിൽ വൈസ് ചാൻസലർ ഡോ.എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു

ഒരുമയുടെ രാഷ്ട്രീയ പാഠം പാടി പറയാനവരെത്തുന്നു ,ശാസ്ത്ര കലാജാഥയുമായി  Enlight News

കുന്നമംഗലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏകലോകം ഏകാരോഗ്യം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള വടക്കൻ മേഖലാ നാടകയാത്ര കാലിക്കറ്റ് യൂനിവേർസിറ്റി ക്യാമ്പസിൽ വൈസ് ചാൻസലർ ഡോ.എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു.

ഏകലോകം ഏകാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്രചിന്ത, ശുഭാപ്തി വിശ്വാസം, ലിംഗനീതി എന്നീ പ്രധാന ആശയങ്ങൾ ഉൾചേർത്തു കൊണ്ട്

ഒരുമയുടെ രാഷ്ട്രീയ പാഠം പാടി പറയുന്ന'ഒന്ന് '

നാടകമാണ് ഇപ്രാവശ്യത്തെ ശാസ്ത്ര കലാജാഥയുടെ പ്രത്യേകത.

പ്രകൃതിയിലെ സൂക്ഷ്മ തലങ്ങളേയെല്ലാം കണക്കിലെടുത്തു കൊണ്ട് സർവ ചരാചരങ്ങളുടേയും സന്തുലിതമായ നിലനിൽപ്പ് ഉറപ്പു വരുത്തുന്ന ഏകലോകം ഏകാരോഗ്യം

എന്ന ആശയവും അതിന്റെ നിത്യജീവിതവുമായുള്ള നിരന്തര ബന്ധവുമാണ് നാടകയാത്രയിലെ അവതരണങ്ങളിലെ പ്രധാന പ്രമേയം.


മഹാമാരിയെ ചെറുക്കാനും കാലാവസ്ഥാ വ്യതിയാനമടക്കമുള്ള ഭീഷണിയെ മനസ്സിലാക്കി പ്രതിരോധിക്കാനും സഹായിക്കുന്ന ശാസ്ത്രബോധത്തിന്റെ ആവശ്യകതയും നടകയാത്ര അവതരണങ്ങളിലൂടെ ബോധ്യപ്പെടുത്തുന്നു.



യുവനാടകപ്രവർത്തകരിൽ ശ്രദ്ധേയനായ ജിനോ ജോസഫാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.

എം എം സചീന്ദ്രന്റെ ഗാനങ്ങൾക്ക് കോട്ടക്കൽ മുരളി സംഗീതം നൽകുന്നു.

ശാസ്ത്ര കലാജാഥകൾ പരിഷത്തിന്റെ ഏറ്റവും ബൃഹത്തായ ബഹുജനവിദ്യാഭ്യാസപരിപാടിയാണ്. മരക്കുറ്റി യിലെ തുണി മെല്ലെ വലിയുമ്പോൾ അതിൽ കുമിളകൾ ഉണ്ടാവും .പിന്നെ പൂമ്പാറ്റകളും കിളികളും . സാവകാശം അതിൽ നിന്ന് ഒരു കൈക്കുഞ്ഞ് ഉയർന്നുവരുന്നു. അന്തരീക്ഷത്തിലെ മാറ്റത്തിൽ അവിടെ തീ പിടിക്കും .പിന്നെ അതൊരു കൊട്ട തോണിയായ് മാറുന്നു .അതിലെ നാട്ടിൻ പുറത്തെ ഗ്രാമീണ ജനങ്ങളുടെ കഥ പിന്നീട് നാടകത്തിലേക്ക് വഴിമാറുന്നു. ദളിത് വിഷയം, കൊറോണ , പ്രളയം തുടങ്ങി ശാസ്ത്ര സത്യങ്ങളിലൂടെ നാടകം അവസാനിക്കുമ്പോൾ ആദ്യം കാണിച്ച കുട്ടിയെ ഉയർത്തി കാണിച്ച് ഇവനാണ് , ഇവളാണ് ഇനി ലോകത്തിന്റെ ഗതിവിഗതിക നിയന്ത്രിക്കുക എന്ന് ഓർമപ്പെടുത്തി നാടകം അവസാനിക്കുന്നു . വടക്കൻ മേഖലാ ജാഥക്ക് ഏപ്രീൽ ആറിന് ഏഴ് മണിക്ക് പുവ്വാട്ടുപറമ്പിൽ സ്വീകരണം നൽകും .