query_builder Fri 25 Mar 2022 11:32 am
visibility 510
പൊന്നാനി: ഇ. ശ്രീധരൻ രാജ്യത്തിനു നൽകിയ സംഭാവനകൾ മാനിച്ച് ഖരക്പ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ഐഐടി ഡയറക്ടർ പ്രൊഫ. വീരേന്ദ്ര കെ. തിവാരിയുടെ നേതൃത്വത്തിലുള്ള സംഗമാണ് ഇ ശ്രീധരന്റെ പൊന്നാനിയിൽ വസതിയിൽ എത്തി ബഹുമതി സമർപ്പിച്ചത്. ഇ. ശ്രീധരന് ഡോക്ടറേറ്റ് നൽകാൻ കഴിഞ്ഞതിൽ ഖരക്പ്പൂർ ഐഐടിക്ക് അഭിമാനമുണ്ടെന്ന് വീരേന്ദ്ര കെ. തിവാരി പറഞ്ഞു. ഇ. ശ്രീധരന് ലഭിക്കുന്ന ഇരുപതാമത്തെ ഡോക്ടറേറ്റണിത്.