query_builder Fri 25 Mar 2022 10:58 am
visibility 501

കൊച്ചി: മികച്ച തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'തൊഴിലാളിശ്രേഷ്ഠ'' പുരസ്‌കാരത്തിന് എറണാകുളം ജില്ലയില്‍ നിന്നും നാല് തൊഴിലാളികള്‍ അര്‍ഹരായി.മോട്ടോര്‍ വര്‍ക്കര്‍ അന്‍സാര്‍ കൊച്ചി , കയര്‍ തൊഴിലാളി കെ. ജി. സുശീല , നിര്‍മ്മാണ തൊഴിലാളിജോസ്. പി.ജി, നേഴ്‌സ്‌നിഷ സന്തോഷ് എന്നിവരാണ് ജില്ലയിലെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര ജേതാക്കള്‍. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി, എറണാകുളം ടൗണ്‍ ഹാളില്‍ നാളെ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം കൈമാറി. തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.