query_builder Fri 25 Mar 2022 1:13 pm
visibility 501

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെയും മാനന്തവാടി ബ്ലോക്കുപഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെ മാനന്തവാടി ബ്ലോക്കു പഞ്ചായത്തു പരിധിയിലെ വനിതാ ജനപ്രതിനിധികള്‍ക്ക് ആശയ വിനിമയ ശേഷിയും നേതൃത്വപാടവവും ഉയര്‍ത്താന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ട്രൈസം ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ മാനന്തവാടി മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമന്ദിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജി, ഇന്ദിരാ പ്രേമചന്ദ്രന്‍, മൈമൂനത്ത്, കുസുമം ടീച്ചര്‍, ജന്‍സി ബിനോയ് , വി.ഡി അംബിക, വി.ആര്‍ രമ്യ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസ്സോസ്സിയേഷന്‍ സി.ഇ.ഒ എം.ബി മഥന്‍ മോഹന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.