തൃശൂർ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തൃശ്ശൂരിൽ തുടക്കമായി

ART

വിവിധ ഭാഷകളിലെ നവാഗത സംവിധായകരുടെ സിനിമകൾക്ക് പ്രാധാന്യം നൽകിയാണ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്

തൃശൂർ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തൃശ്ശൂരിൽ തുടക്കമായി Enlight News

തൃശ്ശൂർ - രണ്ടാഴ്ച നീളുന്ന തൃശൂർ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തൃശ്ശൂരിൽ തുടക്കമായി. 80ൽ പരം ചിത്രങ്ങളോടെയാണ് ഇത്തവണ മേള അരങ്ങേറുക.വിവിധ ഭാഷകളിലെ നവാഗത സംവിധായകരുടെ സിനിമകൾക്ക് പ്രാധാന്യം നൽകിയാണ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. തൃശ്ശൂർ ശ്രീ തീയ്യറ്റർ,ബാനർജി ക്ലബ്ബ്, സെൻ്റ തോമസ് കോളേജ് മെഡ്‌ലിക്കോട്ട് ഹാൾ, ഇരിങ്ങാലക്കുട മാസ് മൂവീസ് എന്നിവയാണ് ഇത്തവണ മേളയ്ക്കായി വേദിയൊരുങ്ങുന്നത്. എൺപതിൽ 56 സിനിമകളും ശ്രീ തിയ്യറററിലാണ്

ഒരുക്കിയിരിക്കുന്നത്. ബംഗാളി സിനിമയായ ചബിവാല: ദ കീ സ്മിത്ത്, ഇംഗ്ലീഷ് ചിത്രമായ ദ പോർട്രേറ്റ്സ്, കന്നഡ ചിത്രം ഡോളു, ഇറാൻ ചിത്രം എ ഹീറോ, റഷ്യ, പോർച്ചുഗൽ ചിത്രങ്ങളായ ആഫ്രിക്ക, ദ ലാസ്ററ് ബാത്ത് എന്നിവയാണ് ആദ്യ ദിനം പ്രദർശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് ആറിന് മേളയുടെ ഉദ്ഘാടനം നടക്കും. റവന്യൂ മന്ത്രി കെ രാജൻ മേള ഉദ്ഘാടനം ചെയ്യും.