കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതി തയ്യാറാക്കി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

GENERAL

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതി തയ്യാറാക്കി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് 2022- 23 വാര്‍ഷിക ബജറ്റ്

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതി തയ്യാറാക്കി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു Enlight News

കയ്പ്പമംഗലം : കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതി തയ്യാറാക്കി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് 2022- 23 വാര്‍ഷിക ബജറ്റ്. 27.62 കോടി രൂപ വരവും 26.85 കോടി രൂപ ചെലവും 76.82  ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് സായിദ മുത്തുക്കോയ തങ്ങൾ അവതരിപ്പിച്ചത്. 5 വര്‍ഷം കൊണ്ട് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്ന വിധത്തില്‍ പെരിഞ്ഞനം കുടിവെള്ള വിതരണം പദ്ധതി നടപ്പിലാക്കുന്നതിന് ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു. ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകളായ വാഴക്കതോട്, പുല്ലാനിതോട്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കുളം സംരക്ഷണം എന്നീ പ്രവര്‍ത്തികള്‍ക്കായി നഗര സഞ്ചയ പദ്ധതിയിലുള്‍പ്പെടുത്തി 1.98 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിച്ച് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉടനടി സേവനം നല്‍കുന്ന പദ്ധതിയും ഈ വര്‍ഷം ആരംഭിക്കും. ഉല്പ്പാ‍ദന മേഖലയില്‍ 88.40 ലക്ഷം രൂപയും സേവന മേഖലയില്‍ 9.74 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 1.01 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്വയംതൊഴില്‍ പ്രോത്സാഹനം, ശുചിത്വ മാലിന്യ സംസ്കരണം എന്നിവയ്ക്കും ബഡ്ജറ്റ് ഊന്നല്‍ നല്‍കുന്നു. ഭവന നിര്‍മ്മാണം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍, ശുചിത്വം മാലിന്യ സംസ്കരണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, പട്ടികജാതി ക്ഷേമം തുടങ്ങി ഓരോ മേഖലയിലും പ്രത്യേകം ഫണ്ട് വകയിരുത്തിയാണ് ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.