query_builder Fri 25 Mar 2022 2:56 pm
visibility 502
തൃശൂർ - തിരൂരിൽ പുലി ഭീതി.തിരൂർ പുത്തൻമടം കുന്ന് ശങ്കരഞ്ചിറ മാട്ടുകുളം റോഡിൽ പുലിയോട് സാമ്യമുള്ള ജീവി നടന്ന് പോകുന്നത് കണ്ടതാണ് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയത്. പ്രദേശവാസി ചിറ്റിലപിള്ളി ജോർജ് പറമ്പിൽ സ്ഥാപിച്ച ക്യാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവി നടന്നു നീങ്ങുന്ന ദൃശ്യം പതിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ പുലിയല്ല കാട്ടു പൂച്ചയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്.