query_builder Fri 25 Mar 2022 3:10 pm
visibility 529
ഒറ്റപ്പാലം : ഓൺലൈനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച കേസിൽ ഒറ്റപ്പാലം സ്വദേശികളായ മൂന്ന് പേരെ തിരുവനന്തപുരം റൂറൽ സൈബർ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന . ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദമെന്ന പേരിൽ ചാറ്റിങ്ങ് തുടങ്ങി നഗ്ന ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നതിലേക്ക് നീങ്ങിയതാണ് പരാതിക്കിടയാക്കിയത് എന്നാണ് വിവരം . ആകെ ഏഴ് പേർ പ്രതിപ്പട്ടികയിലുണ്ടെന്നാണ് സൂചന. ഒറ്റപ്പാലം സ്വദേശികൾക്ക് പുറമെ പ്രതി പട്ടികയിലുള്ളവർ തിരുവനന്തപുരം , കൊല്ലം സ്വദേശികളാണെന്നാണ് സൂചന .