query_builder Fri 25 Mar 2022 5:11 pm
visibility 1067
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

മുണ്ടക്കയം: ഒരു മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുപ്ത്തിയൊന്നാം മൈൽ വയലിൽപറമ്പിൽ ജോസ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി (57) മരിച്ചത്.. ബസ്സിൽ കയറുന്നതിനിടെ വീഴുകയും ബസ്സിന്റെ ടയറുകൾ ശരീരത്തിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 8 നായി രു അപകടം. . അപകടത്തിൽപ്പെട്ട ലില്ലിക്കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോയും പാറത്തോട്ടിൽ വെച്ച് അപകടത്തിൽ പെട്ടിരുന്നു. ഇതിൽ രണ്ടു പേർക്ക് പരിക്കേറ്റു.ഇവർ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു'
. പരേത ചോറ്റി കദളിക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: നയന മരിയ, ജിൻസ്.
സംസ്കാരം ശനിയാഴ് ഉച്ചകഴിഞ്ഞ് 2.30ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.